Posted By Editor Editor Posted On

ആഗോള സന്തോഷ സൂചിക; ഗൾഫ് മേഖലയിൽ കുവൈത്ത് രണ്ടാമത്

ആഗോള സന്തോഷ സൂചികയിൽ കുവൈത്തിനു 30-ാം സ്ഥാനവും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും..ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ വെൽബീയിംഗ്, ഗാലപ്പ്, യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് എന്നിവയുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച 2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പട്ടികയിലാണ് കുവൈത്ത് ശ്രദ്ധേയമായ സ്ഥാനം നേടിയത്.. സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമൂഹ വിശ്വാസം എന്നീ സൂചകങ്ങളിലും കുവൈത്ത് പ്രകടമായ പുരോഗതിയാണ് കൈവരിച്ചത്. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവന സൂചികയിൽ ആഗോള തലത്തിൽ 33-ാം സ്ഥാനവും സന്നദ്ധപ്രവർത്തനത്തിൽ 46-ാം സ്ഥാനവുമാണ് കുവൈത്ത് കരസ്ഥമാക്കിയത് 2022 മുതൽ 2024 അവസാനം വരെ, വ്യക്തികൾ അവരുടെ ജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ എന്നിവയുടെ ശരാശരി വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംഭാവന സൂചികയിൽ 33-ാം സ്ഥാനത്തും, സന്നദ്ധസേവനത്തിൽ 46-ാം സ്ഥാനത്തും, അപരിചിതരെ സഹായിക്കുന്നതിൽ 27-ാം സ്ഥാനത്തുമാണ് ആഗോള തലത്തിൽ കുവൈത്ത് സ്ഥാനം പിടിച്ചത്., സന്തോഷ സൂചികയിൽ അറബ് ലോകത്ത് യു.എ.ഇ യാണ് കുവൈത്തിനു മുന്നിലുള്ളത്. ഈ വിഭാഗത്തിൽ ആഗോളതലത്തിൽ 21-ാം സ്ഥാനത്തും ഗൾഫിൽ ഒന്നാം സ്ഥാനത്തുമാണ് യു എ ഈ ഇടം പിടിച്ചിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version