Posted By Editor Editor Posted On

കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസിൽ നിന്ന് പ്രവാസി ജീവനക്കാരൻ 7,500 ദിനാർ മോഷ്ടിച്ചു; പരാതിയുമായി ഉടമ

കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസിൽ നിന്ന് 7,500 ദിനാർ തട്ടിയെടുത്തു ജീവനക്കാരൻ നാട്ടിലേക്ക് കടന്നു കളഞ്ഞതായി ഓഫീസ് ഉടമ ജഹ്‌റ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.സ്ഥാപനത്തിന്റെ ഉടമയായ വായോധികനാണ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന ഏഷ്യൻ പ്രവാസിക്ക് എതിരെ പരാതി നൽകിയത്.തന്റെ പ്രായാധിക്യവും അസുഖവും കാരണം സ്ഥാപനം നടത്തിപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവും താൽക്കാലികമായി സെക്രട്ടറിയെ ഏൽപ്പിച്ചിതായിരുന്നു ഉടമ.എന്നാൽ ഈ അവസരം മുതലെടുത്ത് കൊണ്ട് ജീവനക്കാരൻ സ്ഥാപനത്തിന്റെ കണക്കുകളിൽ തിരിമറി നടത്തുകയായിരുന്നു. രോഗ മുക്തനായ ശേഷം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്. ഇതോടൊപ്പം ജീവനക്കാരൻ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ നാട്ടിലേക്ക് കടന്നു കളഞ്ഞതായി കണ്ടെത്തിയതെന്നും ഉടമ പോലീസിന് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version