കുവൈത്തിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗ ചികിത്സ; കുവൈത്തിൽ ഫസ്റ്റ് റെസ്പോണ്ട് പദ്ധതിക്ക് തുടക്കം
കുവൈത്തിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫസ്റ്റ് റെസ്പോൻഡർ പദ്ധതിക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. വിദൂരപ്രദേശങ്ങൾ, ജനസാന്ദ്രത കൂടിയ മേഖലകൾ എന്നിവിടങ്ങളിൽ ആവശ്യക്കാർക്ക് എത്രയും പെട്ടെന്ന് വൈദ്യ സേവനം സാധ്യമാക്കുന്നതാണ് പദ്ധതി. അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിൽ രോഗികളെ എത്തിക്കുന്നതിന് മുൻപ് പ്രാഥമിക ചികിത്സ നൽകി ജീവൻ നിലനിർത്തുകയെന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ചികിത്സകളിലെ സങ്കീർണതകൾ കുറച്ച് കൊണ്ട് വില പ്പെട്ട ഓരോ മനുഷ്യ ജീവനുകളും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അൽ അവാദി അറിയിച്ചു.
ബുധനാഴ്ച ആരംഭിച്ച ഈ പദ്ധതി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മെഡിക്കൽ വിഭാഗവും മതകാര്യ വകുപ്പും സംയുക്തമായാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയിലെ വളർച്ചയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.ഇതിനായി പ്രത്യേക ഉപകരണങ്ങൾ സജ്ജീകരിച്ച 28 വാഹനങ്ങളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുക.. ഓരോ വാഹനങ്ങളിലും പ്രാഥമിക ശുശ്രൂശക്ക് പ്രത്യേകം പരിശീലനം ലഭിച്ച ജീവന ക്കാരുടെയും പാരാമെഡികിന്റെയും സേവനങ്ങളും ഓക്‌സിജൻ ടാങ്കുകൾ, ഐവി, അത്യാഹിത മരുന്നുകൾ ഉൾപ്പെടെ
യുള്ള ചികിത്സ ഉപകരണങ്ങളുടെയും സാന്നിധ്യം ഉണ്ടായിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)