വീട് വെയ്ക്കാൻ വായ്പ്പയെടുക്കാൻ പ്ലാനുണ്ടോ? ഭവന വായ്പാ പലിശ എങ്ങനെ വേണം? അറിയാം ഫിക്സഡ്– ഫ്ലോട്ടിങ് നിരക്കുകൾ

വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇന്ന് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. ബാങ്ക് വായ്പയെടുത്താണ് നമ്മുടെ സ്വപ്‌നം കെട്ടിപ്പൊക്കുന്നത്. എന്നാൽ, ഇതിന് പല പ്രതിസന്ധികൾ തരണം ചെയ്യണം. ഭവന വായ്പ എടുക്കുന്നവർ പലിശ നിരക്കുകളുടെ ഘടന എങ്ങനെയാണെന്ന് ആദ്യം മനസിലാക്കണം. അല്ലെങ്കിൽ ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത തന്നെ ഉണ്ടായേക്കാം. പലിശ ഫിക്‌സഡായും ഫ്ലോട്ടിങ്ങായും ഉണ്ട്. ഇവ അറിഞ്ഞു വേണം വായ്പ എടുക്കാൻ

ഫിക്‌സഡ് നിരക്ക്

സ്ഥിരമായി ഒരേ പലിശ നിരക്കാണ് ഫിക്‌സഡ് പലിശ നിരക്കിൽ വരുന്നത്. വായ്പ എടുക്കുമ്പോൾ മുതൽ അവസാനം വരെ ഒരേ രീതിയിൽ പലിശ നൽകണം. വിപണിയിൽ പലിശ നിരക്ക് കൂടിയാലും കുറഞ്ഞാലും ഇതിൽ മാറ്റം വരില്ല. അതായത്,

ഭവന വായ്പയിൽ തിരിച്ചടയ്ക്കുന്ന മാസത്തവണ കൂടുതലും പലിശയിലേക്കാണ് പോവുക. വർഷങ്ങൾ നിരവധി കഴിയുന്നതോടെയാണ് പലിശ കുറയുകയും മുതലിലേയ്ക്ക് കൂടുതൽ തുക അടവ് വരികയും ചെയ്യും.

ഫ്‌ളോട്ടിങ് നിരക്ക്

ഇവിടെ പലിശ സ്ഥിരമായിരിക്കില്ല. ബാങ്കിന്റെ വായ്പാ നിരക്ക് എല്ലാം ബേസ് റേറ്റ് അടിസ്ഥാനമാക്കിയാണ്. ഫ്ളോട്ടിങ് പലിശനിരക്ക് എപ്പോഴും ബേസ് റേറ്റുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. ഇവിടെ ബേസ് നിരക്ക് കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും. കാഴ്ചയിൽ ഫിക്‌സഡ് നിരക്കിനേക്കാൾ കൂടുതൽ ആണെങ്കിലും ദീർഘകാലത്തിൽ താഴേയ്ക്ക് വരാനുള്ള സാധ്യതയുണ്ട്. ദീർഘകാലനേട്ടവും ഈ നിരക്കിൽ നിന്ന് പ്രതീക്ഷിക്കാം. വിപണിയിൽ പൊതുവെ വായ്പാ നിരക്ക് കുറവാണെങ്കിൽ അതിന്റെ ഗുണം വായ്പയ്ക്ക് ലഭിക്കും.

ഏത് തിരഞ്ഞെടുക്കാം

∙വായ്പ കാലാവധി കൂടുതലാണെങ്കിൽ ഫ്‌ളോട്ടിങ്ങാണ് നല്ലത്.

∙വ്യക്തിഗത വായ്പ, കാർ ലോൺ പോലുള്ള കുറച്ചു വർഷത്തേക്കുള്ള വായ്പകൾക്ക് ഫിക്‌സഡ് നിരക്കാണ് നല്ലത്.

∙ഉപഭോക്താവിന്റെ മാസവരുമാനം തിരിച്ചടവ് ശേഷി എന്നിവ കണക്കാക്കി വേണം നിരക്ക് തെരഞ്ഞെടുക്കാൻ

∙സാമ്പത്തിക സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക സാഹചര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തിയാണ് നിരക്കുകൾ അവലോകനം ചെയ്യുന്നത്. അതിനാൽ വായ്പ എടുക്കും മുമ്പ് ഈ കാര്യങ്ങളും വിലയിരുത്തുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version