കുവൈറ്റിലെ ജാബ്രിയ ഏരിയയിലെ ഇബ്രാഹിം അൽ ഹാജ്രി സ്ട്രീറ്റിൽ റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 2025 ജൂലൈ 12 ശനിയാഴ്ച മുതൽ 2025 ജൂലൈ 28 തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. നാലാം റിംഗ് റോഡിൽ നിന്ന് ഓൾഡ് ജാബ്രിയ കോ ഓപ്പ് റൗണ്ട് എബൗട്ടിലേക്ക് വരുന്ന വാഹനങ്ങളെയാണ് ഈ അടച്ചിടൽ പ്രധാനമായും ബാധിക്കുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ട്രാഫിക് അടയാളങ്ങളും നിർദ്ദേശങ്ങളും പാലിച്ച് ഇതര വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Home
Uncategorized
കുവൈറ്റിലെ ഈ റോഡിൽ ഗതാഗത നിയന്ത്രണം
