കുവൈറ്റിലെ ഖൈത്താനിൽ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. ഫർവാനിയ, സുബാൻ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തിയ ടീമുകൾ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
