കുവൈത്തിൽ ഈ രാജ്യത്ത് നിന്നുള്ള തൊഴിലാളികളുടെ ശമ്പള സ്കെയിൽ മാറുന്നു
കുവൈത്തിൽ ബംഗ്ലാദേശി തൊഴിലാളികളുടെ ശമ്പള സ്കെയിൽ പുതുക്കി നിശ്ചയിച്ചു.കുവൈത്തിലെ ബംഗ്ലാദേശ് സ്ഥാനപതി മേജർ ജനറൽ സയ്യിദ് താരിഖ് ഹുസൈനെ ഉദ്ധരിച്ച് അൽ-റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓരോ തൊഴിലിനും അതിന്റെ സ്വഭാവത്തിനും ആവശ്യകതകൾക്കും അനുസൃതമായാണ് കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ സ്കെയിൽ പ്രകാരം ഗാർഹിക വിസയിലുള്ള വീട്ടുജോലിക്കാർക്കും
,സാധാരണ തൊഴിലാളിക്കും 120 ദിനാർ വീതവും,പാചകക്കാരനും ഡ്രൈവർക്കും 150 ദിനാർ,വീതവുമാണ് ചുരുങ്ങിയ ശമ്പള പരിധി.
ആർട്ടിക്കിൾ 18 വിസയിലും സർക്കാർ കരാർ വിസയിലുമുള്ള കർഷകത്തൊഴിലാളി, ക്ലീനർ, സാധാരണ തൊഴിലാളി, കാവൽക്കാരൻ എന്നിവർക്ക് 90 ദിനാർ വീതവും
ഡ്രൈവർ, ആട്ടിടയൻ എന്നിവർക്ക് 120 ദിനാറുമാണ് ചുരുങ്ങിയ ശമ്പള പരിധി.
ആർട്ടിക്കിൾ 18 വിസയിൽ – സിവിൽ കോൺട്രാക്റ്റ്,പ്രൊഫഷണൽ/ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻ എന്നീ മേഖലയിലെ
എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ – കാർ മെക്കാനിക്ക്, സഹായി, ബാർബർ,-ഡ്രൈവർ, -ഇൻസ്റ്റാളേഷൻ ടെക്നീഷ്യൻ, സെയിൽസ്മാൻ, – വെയ്റ്റർ, കമ്മാരൻ,ലഘുഭക്ഷണ പാചക ക്കാരൻ, മെഷീൻ ഓപ്പറേറ്റർ, തയ്യൽക്കാരൻ, സെറാമിക് തൊഴിലാളി, ഇലക്ട്രീഷ്യൻ, ബിൽഡർ, പെയിന്റർ, പ്ലംബർ, ആശാരി, വെൽ ഡർ, ലാൻഡ് സർവേയർ -, വെൽഡിംഗ് ആൻഡ് ഫാബ്രിക്കേഷൻ മുതലായ തൊഴിലാളികൾക്ക് 150 ദിനാർ ആയാണ് ചുരുങ്ങിയ ശമ്പള പരിധി നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തിൽ ജോലിക്ക് വരാൻ ആഗ്രഹിക്കുന്ന പുതിയ തൊഴിലാളികൾക്കാണ് ഇത് ബാധകമാകുക. ഓഗസ്ത് ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത് ആകെ 284,000 ബംഗ്ലാദേശികളാണ് ജോലി ചെയ്യുന്നത്. ഇവരിൽ സ്വകാര്യ മേഖലയിൽ 189,000 പേരും സർക്കാർ മേഖലയിൽ 8,000 പേരും ഗാർഹിക തൊഴിൽ മേഖലയിൽ 87,000 പേരും ഉൾപ്പെടുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)