ഓഹരി വിപണിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത വേണം; കുവൈത്തിൽ മുന്നറിയിപ്പ്
കുവൈത്തിൽ ഓഹരി വിപണിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ഇടപാ ടുകൾ നടത്തുന്നതിനെ എതിരെ ജാഗ്രത പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചു കൊണ്ട് സെക്യൂരിറ്റീസ് മാർക്കറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി കമ്പനികളാണ് ഉള്ളത്. ഈ കമ്പനികളുടെ തട്ടിപ്പിന് ഇരകളാകരുതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ഓഹരി വിപണിയിൽ പ്രവർത്തിക്കുന്നതിനു ലൈസൻ സ് അനുവദിച്ച കമ്പനികളുടെ പട്ടിക ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇവ പരിശോധിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സാമ്പത്തിക ഇടപാടുകൾ നടത്താൻ പാടുള്ളു എന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)