കുവൈത്തിൽ വിസക്കച്ചവടക്കാർക്കെതിരെ നടപടി കടുപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ വിസക്കച്ചവടക്കാർക്ക് എതിരെ അതി ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിൻ പത്രം റിപ്പോർട്ട് ചെയ്തു. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫിന്റെ നിർദേശത്തെ തുടർന്നാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ അന്വേഷണ വകുപ്പ് പ്രത്യേക പദ്ധതികളാണ് തയ്യാറാക്കി വരുന്നത്.നിലവിൽ വിസക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ഇതിനായി വ്യാജ ലൈസൻസുകൾ കൈവശം വെച്ചിരിക്കുന്നവരും രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരെ ഓരോരുത്തരെയും കണ്ടെത്തി നിയമ പരമായി കൈകാര്യം ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ അന്യയമായി ആരും ശിക്ഷിക്കപ്പെടില്ലെന്നും ഉത്തരവാദികൾ നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷ പ്പെടില്ലെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. വിസക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്പോൺസർമാരെയും ഏജന്റുമാരെയും കണ്ടെത്തുന്നതിനു മന്ത്രാലയം പുതിയ രീതിയാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. താമസ നിയമം ലംഘിച്ച് ജോലി ചെയ്യുന്നവർ പിടിക്കപ്പെട്ടാൽ , ഇവരിൽ നിന്ന് വിസ നൽകിയ ഏജന്റിന്റെ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ഏജന്റമാരെ നിരീക്ഷണ വിധേയരാക്കി തെളിവുകൾ ശേഖരിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്യും. അതെ സമയം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച നിയമം കർശനമായ ശിക്ഷകളാണ് വ്യവസ്ഥ ചെയ്യുന്നത്. വിസക്കച്ചവടത്തിൽ ഏർപ്പെ ടുന്നവർക്ക് അഞ്ച് വർഷം മുതൽ തടവും 10,000 ദിനാർ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. കച്ചവടം നടത്തിയ വിസകളുടെ എണ്ണ ത്തിന്റെ അടിസ്ഥാനത്തിൽ പിഴ സംഖ്യ തതുല്യമായി വർദ്ധിക്കുകയും ചെയ്യും.കുറ്റകൃത്യം ചെയ്തത് സർക്കാർ ജീവനക്കാരൻ ആണെങ്കിൽ ശിക്ഷ ഇരട്ടിയാകുമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)