കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ബയാൻ പാലസിൽ വെച്ചായിരുന്നു ചർച്ച. പ്രധാനമന്ത്രിയുടെ ദീവാന്റെ ആക്ടിംഗ് മേധാവി ഷെയ്ഖ് ഖാലിദ് മുഹമ്മദ് അൽ-ഖാലിദ് അൽ-സബാഹും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അംബാസഡർ സ്വൈക അറിയിക്കുകയും ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിൻറെ മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t