Posted By Editor Editor Posted On

‘30,000 അടി ഉയരത്തിൽ സുഖപ്രസവം’: ​ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പറന്ന വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി

മസ്‌കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്.സ്വകാര്യതയുടെ ഭാഗമായി അമ്മയുടെയും കുഞ്ഞിന്റെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് യാത്രക്കാരിയായ ഒരു നഴ്‌സിന്റെ സഹായത്തോടെ എയർലൈനിലെ കാബിൻ ക്രൂ പ്രസവം വിദഗ്ധമായി കൈകാര്യം ചെയ്തതായും പരിശീലനം ലഭിച്ച ഞങ്ങളുടെ ജീവനക്കാർ മെഡിക്കൽ എമർജൻസിയിൽ പ്രവർത്തിക്കുകയായിരുന്നുവെന്നും എയർ ഇന്ത്യഎക്‌സ്പ്രസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ പറഞ്ഞു.

വിവരം വിമാന ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചതിനെ തുടർന്ന് മുംബൈയിൽ മുൻഗണന ലാൻഡിങ്ങിന് അഭ്യർഥിക്കുകയും ഇതേ തുടർന്ന് വിമാനത്താവളത്തിൽ മെഡിക്കൽ സംഘവും ആംബുലൻസും സജ്ജരാവുകയും ചെയ്തു. അമ്മയെയും നവജാതശിശുവിനെയും പ്രസവാനന്തര പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും നവജാതശിശുവിന്റെ യാത്ര ക്രമീകരണങ്ങളിൽ സഹായിക്കുന്നതിന് മുംബൈയിലെ തായ്‌ലൻഡ് കോൺസുലേറ്റ് ജനറലുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version