വാടക വീട്ടിൽ ക്രിപ്‌റ്റോ കറൻസി മൈനിങ്; കുവൈത്തിൽ ഒരാൾ പിടിയിൽ
രാജ്യത്ത് നിയമവിരുദ്ധമായ ക്രിപ്‌റ്റോ കറൻസി മൈനിങ് പ്രവർത്തനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികൾ തുടരുന്നു. അതിന്റെ ഭാഗമായി, സബാഹ് അഹ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വാടക വീട്ടിൽ അനധികൃതമായി ക്രിപ്‌റ്റോ മൈനിങ് നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു.
വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള മൈനിങ് സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് വൈദ്യുതി ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധനകൾ നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ചുകാലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി ക്രിപ്‌റ്റോ മൈനിങ് കേന്ദ്രങ്ങൾ കണ്ടെത്തുകയും അതിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)