യാത്രക്കാർക്ക് സ്വയം ചെക്ക് ഇൻ ചെയ്യാം; പുതിയ സേവനവുമായി കുവൈറ്റ് എയർവേയ്‌സ്
യാത്രക്കാർക്ക് സ്വയം ചെക്ക് ഇൻ ചെയ്യാവുന്ന പുതിയ സേവനവുമായി കുവൈറ്റ് എയർവേയ്‌സ്. കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിലെ ടെർമിനൽ 4 ൽ ആണ് സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രക്കാർക്ക് അവരുടെ ലഗേജ് തൂക്കിനോക്കൽ, ബോർഡിംഗ് പാസുകൾ അനുവദിക്കൽ എന്നിവയുൾപ്പെടെയുള്ള ചെക്ക്-ഇൻ നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കാൻ സാധിക്കും. ജീവനക്കാരുടെ ഇടപെടലില്ലാതെ യാത്രക്കാർക്ക് അവരുടെ ലഗേജ് തൂക്കിനോക്കാനും ബോർഡിംഗ് പാസ് സ്വയം ലഭിക്കാനും ഈ സേവനം ലക്ഷ്യ മാക്കുന്നത്. യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ പുതിയ സേവനം സഹായകമാകുമെന്ന് കുവൈത്ത് എയർ വെയ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൾ മൊഹ്‌സെൻ അൽ-ഫഖാൻ പറഞ്ഞു. വേനൽക്കാല യാത്രാ സീസൺ ആരംഭിക്കുന്നതോടെ, യാത്രക്കാർക്ക് ചെക്ക്-ഇൻ പ്രക്രിയ സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമുള്ള കുവൈത്ത് എയർവേയ്‌സിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)