ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കാരണം കുവൈത്ത് ദീനാറുമായുള്ള വിനിമയ നിരക്ക് കുതിച്ചുയർന്നു. ബുധനാഴ്ച രാവിലെ എക്‌സ്‌ചേഞ്ച് റിപ്പോർട്ടുകൾ പ്രകാരം ഒരു കുവൈത്ത് ദീനാറിന് 286 ഇന്ത്യൻ രൂപയായിരുന്നു. പിന്നീട് വൈകുന്നേരത്തോടെ ഇത് 287 രൂപ കടന്ന് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലും ദീനാർ രൂപക്കെതിരെ ശക്തിപ്പെട്ടിരുന്നുവെങ്കിലും, സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
ഇന്ത്യൻ കയറ്റുമതിക്ക് യു.എസ് ഉയർന്ന താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇന്ത്യൻ രൂപയുടെ ഈ ബലഹീനതക്ക് പ്രധാന കാരണം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനയും രൂപക്ക് തിരിച്ചടിയായി. ഇതോടെ ബുധനാഴ്ച യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നു.
ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതോടെ, കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ കറൻസികളും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഉയർന്ന വിനിമയ നിരക്ക് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. ഇത് നാട്ടിലേക്ക് കൂടുതൽ പണമയക്കാൻ പ്രവാസികളെ പ്രേരിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t