കുവൈത്തിൽ മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ വിവരങ്ങൾ ഇനി പരസ്യമാക്കും
കുവൈത്തിൽ മദ്യം, മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും അവരെ സഹായിക്കുന്ന സ്വദേശികളുടെയും പേരും ചിത്രവും ഇനി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. സമൂഹത്തെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഈ അസാധാരണ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബു സുലൈബ് അറിയിച്ചു.
പ്രാദേശികമായി മദ്യം നിർമ്മിക്കുന്നവർക്ക് ചില സ്വദേശികൾ പ്രതിമാസം 1,500 ദിനാർ വരെ വാങ്ങി വീടുകൾ വാടകയ്ക്ക് നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം വീടുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉടമകൾ പലപ്പോഴും ശ്രദ്ധിക്കാറില്ല, പ്രത്യേകിച്ച് സാധാരണ താമസപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വീടുകളിൽ.
ലഹരിയുടെ, പ്രത്യേകിച്ച് മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം. മയക്കുമരുന്ന് കടത്തിനും അനധികൃത മദ്യനിർമ്മാണത്തിനും എതിരായ പോരാട്ടത്തിന്റെ ഭാഗമായി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് വീടുകൾ വാടകയ്ക്ക് നൽകുന്ന പൗരന്മാരുടെ വിവരങ്ങളും പ്രസിദ്ധീകരിക്കുമെന്ന് നാസർ ബു സുലൈബ് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)