കുവൈത്തിൽ 1.3 കോടി പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചു; കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിർണായകമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇതുവരെയായി കുവൈത്തികളും, പ്രവാസികളും, വിവിധ രാജ്യക്കാരായ സന്ദർശകരും ഉൾപ്പെടെ ഒരു കോടി മുപ്പത് ലക്ഷത്തോളം പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബയോമെട്രിക് നിയമം നടപ്പിലാക്കിയത് മുതൽ രാജ്യത്തെ കുറ്റവാളികൾ, പിടികിട്ടാപ്പുള്ളികൾ, വ്യാജരേഖ ചമയ്ക്കുന്നവർ എന്നിവരെ കണ്ടെത്തുന്നതിൽ നിർണായകമായ നേട്ടങ്ങളാണ് മന്ത്രാലയം കൈവരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനു പുറമെ, ഏകദേശം 5.4 കോടിയോളം പൗരന്മാർ, താമസക്കാർ, ബിദൂനികൾ എന്നിവർ ഉൾപ്പെടുന്ന ഒരു വിപുലമായ ഡാറ്റാബേസ് സ്ഥാപിച്ചതായും മന്ത്രാലയം അറിയിച്ചു.
വ്യക്തിഗത ഡാറ്റാബേസുകളുടെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനും, വിവിധ മന്ത്രാലയങ്ങളുമായി ബയോമെട്രിക് ഡാറ്റാബേസുകൾ യാന്ത്രികമായി ബന്ധിപ്പിക്കുന്നതിനും, അതുവഴി ഇടപാടുകൾ സുഗമമാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം നിരന്തരം ശ്രമങ്ങൾ നടത്തിവരികയാണ്. വ്യക്തിഗത തിരിച്ചറിയൽ രേഖകളിൽ കൃത്രിമം കാണിക്കുന്നതും വ്യാജമായി നിർമ്മിക്കുന്നതും തടയുന്നതിനായി രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത മെച്ചപ്പെടുത്തി വരുന്നുമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)