നാട്ടിലേക്ക് അവധിക്ക് പോകാൻ രണ്ട് ദിവസം മാത്രം; കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു
കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി വാളിയിൽ നബീൽ (35) ആണ് മരിച്ചത്. ഇന്ന് ജുമുഅ നമസ്കാരം കഴിഞ്ഞു ഫർവാനിയയിലെ വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ്. ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം. ഫർവാനിയയിലായിരുന്നു താമസം. പിതാവ്: അബ്ദുറഹ്മാൻ (കെ.ഐ.സി മുൻ ഉംറ വിങ് കൺവീനർ). മാതാവ്: നസീമ. ഭാര്യ: നജ. സഹോദരങ്ങൾ: ഷംനാദ്, സജ്ജാദ് (ഇരുവരും കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)