Posted By Editor Editor Posted On

യുപിഐ ട്രാൻസാക്ഷൻ ഫെയിൽഡ്’ പരമാവധി കുറക്കാൻ നീക്കം; ഇന്നു മുതൽ യുപിഐ ഇടപാടുകളിലും ക്രെഡിറ്റ് കാർഡ് പരിരക്ഷയിലും മാറ്റം, വിമാനയാത്രാ ചെലവേറിയേക്കും

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇവയില്‍ പ്രധാനം യുപിഐ ഉപയോഗ നിയമങ്ങളിലെ മാറ്റങ്ങളാണ്. കൂടാതെ, ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍, ചില എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളിലെ സൗജന്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കൽ ഇവയൊക്കെയുണ്ട്.

മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ബാലൻസ് പരിശോധനയാണ്. യുപിഐ ആപ്പുകളിൽ ഇനി ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. പീക്ക് അവേഴ്സിൽ ലോഡ് കുറക്കുന്നതിന് വേണ്ടിയാണിത്. ഇനി മുതൽ, യുപിഐയിലെ ഓട്ടോ പേയ്‌മെന്‍റുകളും ഓട്ടോ ട്രാൻസാക്ഷനുകളും രാവിലെ 10 മണിക്ക് മുൻപും, ഉച്ചയ്ക്ക് ഒന്ന് മുതൽ അഞ്ച് വരെയും, രാത്രി 9:30 ന് ശേഷവും മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ. ഇഎംഐ, എസ്‌ഐപി,ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയവക്കാണ് ഇത് ബാധകമാകുക. ഇതും പീക്ക് അവേഴ്സിൽ ലോഡ് കുറക്കാനായി സെറ്റ് ചെയ്തിരിക്കുന്ന സംവിധാനമാണ്.

ഇത് കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത വിവരങ്ങൾ ഒരു ദിവസം 25 തവണ മാത്രമേ ലഭ്യമാക്കാൻ കഴിയൂ. ഇതിലൂടെ, മൊബൈലുമായി ലിങ്ക് ചെയ്ത അക്കൗണ്ടുകളുടെ ലിസ്റ്റ് ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഉപയോക്താവ് യുപിഐ ആപ്പുകളിൽ ഇഷ്യൂവർ ബാങ്ക് തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ ഈ അഭ്യർത്ഥനകൾ ആരംഭിക്കാൻ പാടുള്ളൂ. ചില സമയത്ത് ചെയ്യുന്ന പെയ്മെന്റുകൾക്ക് പണം ഡെബിറ്റ് ആയെങ്കിലും ട്രാൻസാക്ഷൻ സ്റ്റാറ്റസ് പ്രോസസ്സിംഗ് എന്നു കാണിക്കാറുണ്ട്. എന്നാൽ ഇനി മുതൽ സ്റ്റാറ്റസ് കൃത്യമായി നിമിഷങ്ങൾക്കകം ഉപഭോക്താവിനെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതു പോലെ ഉപയോക്താവിന് സ്റ്റാറ്റസ് പരിശോധിക്കാൻ 3 അവസരങ്ങൾ മാത്രമേ ലഭിക്കൂ. ഓരോ പരിശോധനയ്ക്കും ഇടയിൽ 90 സെക്കൻഡ് സമയം വെയ്റ്റിംഗ് പിരേഡ് ഉണ്ടാകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version