ഭയന്ന് പോയെന്ന് മൊഴി; കുവൈത്തിൽ ബലാറസ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് കീഴടങ്ങി, മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

കുവൈത്തിലെ ഖത്തർ സ്ട്രീറ്റിൽ കാറിടിച്ച് ബലാറസ് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ, ലെബനീസ് പൗരനായ യുവാവ് സൽമിയ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാൾ, അധികം വൈകാതെ തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അപകടം നടന്നപ്പോൾ ഭയന്നുപോയതുകൊണ്ടാണ് താൻ സംഭവസ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോയതെന്ന് യുവാവ് പോലീസിനോട് മൊഴി നൽകി.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് ലഭിച്ച വിവരത്തെ തുടർന്നാണ് ഈ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. പിന്നീട് യുവാവ് നേരിട്ട് ഹാജരായി കുറ്റം സമ്മതിക്കുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ മരിച്ച യുവതി ബെലാറസ് സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യക്ക് ഇയാളുടെ പേരിൽ കേസെടുത്തതായി അധികൃതർ അറിയിച്ചു. തുടർനടപടികൾക്കായി യുവാവിനെ കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version