Posted By Editor Editor Posted On

അധിക ലഗേജിന് ഫീസ് ചോദിച്ചു, സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ച് സൈനിക ഉദ്യോഗസ്ഥൻ; ഗുരുതര പരുക്ക്

ശ്രീനഗർ വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ മർദിച്ചു. ജൂലൈ 26-ന് നടന്ന സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ഒടിവുകൾ ഉണ്ടെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോർഡിങ് ഗേറ്റിലാണ് സംഘർഷം ആരംഭിച്ചത്. പ്രകോപിതനായ സൈനിക ഉദ്യോഗസ്ഥൻ കയ്യിൽ കിട്ടിയ പരസ്യം ചെയ്യാനുള്ള ബോർഡ് ഉപയോഗിച്ച് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സൈനികനെ പിടിച്ചുമാറ്റി. ഈ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version