Posted By Editor Editor Posted On

കുവൈത്തിൽ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രും; കാ​റ്റി​ന് സാ​ധ്യ​ത, ജാ​ഗ്രത വേണം

കുവൈത്തിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില തുടരും എന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദിരാർ അൽ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് പൊടിപടലങ്ങൾ ഉയർത്താനും പൊടിക്കാറ്റിനും കാരണമായേക്കാം. തുറന്ന പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത 1,000 മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച കാറ്റിന്റെ വേഗം ക്രമേണ കുറയുകയും വൈകുന്നേരം മുതൽ കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കാറ്റ് തുടരുമെങ്കിലും അതിൻ്റെ ശക്തി കുറവായിരിക്കും. കടൽ തിരമാലകൾ പതിവിലും കൂടുതൽ ഉയരുമെന്ന് കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നുണ്ടെന്ന് ദിരാർ അൽ അലി വ്യക്തമാക്കി.

ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിൻ്റെ വ്യാപനമാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം. ഇതിനോടൊപ്പം ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡവും വടക്കുപടിഞ്ഞാറൻ കാറ്റും സജീവമാണ്. അതേസമയം, രാജ്യത്ത് ഉയർന്ന താപനില അടുത്ത ആഴ്ചയും തുടരും. പകലും രാത്രിയും ഉയർന്ന ചൂട് അനുഭവപ്പെടും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 47-നും 50-നും ഇടയിലും കുറഞ്ഞ താപനില 35-നും 37-നും ഇടയിലുമായിരിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version