രൂപയുടെ മൂല്യത്തിൽ വീണ്ടും വൻ ഇടിവ്; കുതിച്ചുകയറി കുവൈറ്റ് ദീനാർ

വീണ്ടും കുതിച്ചുകയറി കുവൈറ്റ് ദീനാർ. ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് വന്നതോടെയാണ് രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈറ്റ് ദീനാർ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുകയറിയത്.
തിങ്കളാഴ്ച രാത്രി എക്സി റിപ്പോർട്ടു പ്രകാരം 287 ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു കുവൈത്ത് ദീനാറിന് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പകലും ഇതേ നിലവാരം നിലനിർത്തി. കഴിഞ്ഞ ദിവസങ്ങളിലും ദീനാർ രൂപക്കെതിരെ കുതിപ്പു നടത്തിയിരുന്നുവെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്. തിങ്കളാഴ്ച യു.എസ് ഡോളറിനെതിരെ 52 പൈ​സ ഇടിഞ്ഞ് രൂപ​യുടെ മൂ​ല്യം 87.70 ലെ​ത്തിയിരുന്നു. എണ്ണ ക​യറ്റുമ​തിക്കാ​ർക്കി​ടയിൽ ഡോളറിന് ആവശ്യം ഉയർന്ന​തും ഇന്ത്യ-യു.എസ് വാണിജ്യ ക​രാറിലെ അനിശ്ചി​തത്വ ങ്ങ​ളുമാണ് രൂ​പ​ക്ക് തിരിച്ചടിയായത്.

ബുധനാഴ്ച യു.എസ് ഡോളറിനെതിരെ രൂപ ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നിരുന്നു. ഇതിനുപിറകെയാണ് രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് ഉയർന്നത്. രൂപയിലെ ഇടിവ് മറ്റു ജി.സി.സി രാജ്യങ്ങളിലെ കറൻസികളിലും മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ രൂപയുമായുള്ള വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version