Posted By Editor Editor Posted On

കുവൈറ്റ് ധനമന്ത്രി നൂറ അൽ ഫസാം രാജിവച്ചു

കുവൈറ്റ് ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ നൂറ അൽ ഫസാം രാജി വച്ചു. കുവൈത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം രാജി വയ്ക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിട്ടില്ല. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാജി സ്വീകരിച്ചു. നിലവിലെ വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രി സബീഹ് അൽ മുഖെയ്സീമിനാണ് ധനമന്ത്രിയുടെയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുടേയും താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. എൻജിനീയർ നൂറ അൽ ഫസാം 2024 ഓഗസ്റ്റ് 25നാണ് കുവൈത്തിന്റെ ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായി ചുമതലയേറ്റത്. പ്രധാനമന്ത്രി അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ കീഴിലെ ആദ്യ മന്ത്രിസഭാ പുന:സംഘടനയ്ക്ക് ശേഷമാണ് നൂറ ചുമതലയേറ്റത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version