Posted By Editor Editor Posted On

അറിഞ്ഞോ? കുവൈറ്റിൽ പൊതുഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വെച്ചാൽ ശിക്ഷ

കുവൈറ്റിൽ ആയുധനിയമത്തിൽ മാറ്റം. പുതിയ നിയമപ്രകാരം രാജ്യത്തെ പൊതു ഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് കുറ്റകരമാക്കി കൊണ്ടുള്ള നിയമ ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച 1991 ലെ 13-ാം നമ്പർ ഡിക്രി-നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് പുതിയ നിയമത്തിനു രൂപം നൽകിയത്. ഇത് പ്രകാരം പൊതു ഇടങ്ങളിൽ കത്തി പോലെയുള്ള മൂർച്ചയുള്ള ആയുധങ്ങളും എയർ ഗൺ ഉൾപ്പെടെയുള്ള തോക്കുകളും കൈവശം വെക്കുന്നത് ശിക്ഷാർഹമായിരിക്കും. ആഭ്യന്തര മന്ത്രിയുടെയോ അംഗീകൃത ഏജൻസിയുടെയോ ലൈസൻസില്ലാതെ ആയുധങ്ങളോ വെടിക്കോപ്പുകളോ കൈവശം വയ്ക്കുന്നതും സ്വന്തമാക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമം. നിലവിലുള്ള ലൈസൻസുകൾ ഏത് സമയത്തും പിൻ വലിക്കുവാനും റദ്ധാക്കുവാനും ആഭ്യന്തര മന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും പുതിയ നിയമത്തിൽ അധികാരം നൽകിയിട്ടുണ്ട്.

വ്യക്തിപരമോ തൊഴിൽ പരമായോ ആയ ആവശ്യങ്ങൾക്ക് അല്ലാതേ പൊതു ഇടങ്ങളിൽ മൂർച്ചയുള്ള ആയുധങ്ങളോ, പീരങ്കികൾ, മെഷീൻ ഗണ്ണുകൾ, എയർ ഗൺ മുതലായവ ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതും കുറ്റ കരമായിരിക്കും. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവും, 500 ദിനാറിൽ കുറയാത്തതും 1,000 ദിനാറിൽ കൂടാത്തതുമായ പിഴയും, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഇവ പൊതുസ്ഥലത്ത് കൊണ്ടുപോയി മനഃപൂർവ്വം മറ്റൊരാളെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്‌താൽ ഒരു വർഷത്തിൽ കുറയാത്തതും രണ്ട് വർഷത്തിൽ കൂടാത്തതുമായ തടവും 1,000 ദിനാറിൽ കുറയാത്തതും 2,000 ദിനാറിൽ കൂടാത്തതുമായ പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നും അനുഭവിക്കണം. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കുവാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version