Posted By Editor Editor Posted On

ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യല്ലേ! പണികിട്ടും: കുവൈത്ത് പൗരന് നഷ്ടമായത് ലക്ഷങ്ങൾ

മൊബൈലിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കുവൈത്തിൽ അപരിചിതമായ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തതിലൂടെ ഒരു പൗരന് 2,730 ദിനാറാണ് (ഏകദേശം 7.4 ലക്ഷം രൂപ) നഷ്ടപ്പെട്ടത്. നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായത്.

ഹാക്കർമാർക്ക് ഫോണിൽ റിമോട്ട് ആക്സസ് ലഭിച്ചതിലൂടെയാണ് പണം തട്ടിയെടുത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘മൈ ഐഡന്റിറ്റി’ ആപ്പ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘മൈ ഐഡന്റിറ്റി’ ആപ്പ് ഉപഭോക്താക്കൾക്ക് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾ അവർ ആവശ്യപ്പെട്ട സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ മാത്രം അംഗീകരിക്കുക. ഓരോ അപേക്ഷ ലഭിക്കുമ്പോഴും സേവനദാതാവിൻ്റെ വിവരങ്ങളും ഉദ്ദേശ്യവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് PACI അറിയിച്ചു. പൗരന്മാരുടെയും പ്രവാസികളുടെയും ഡിജിറ്റൽ സുരക്ഷ ശക്തമാക്കാൻ PACI നിരന്തരമായി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version