മാറ്റങ്ങളോട് മാറ്റം!; ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്, അപ്‌ഡേഷനുകൾ ഇങ്ങനെ
നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയ ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പ് പുറത്തെത്തി. ഏറ്റവും പുതിയ വെർഷൻ ഓപ്പൺ എഐയാണ് പുറത്തുവിട്ടത്. മുൻപത്തെ പതിപ്പിനേക്കാൾ വേഗവും കൃത്യതയുമുള്ള ഈ പതിപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സൗഹൃദപരമാണ്. ഇതിന് താഴെ പറയുന്ന ചില പുതിയ പ്രത്യേകതകളുണ്ട്:
കൂടുതൽ കൃത്യമായ തിരച്ചിൽ ഫലങ്ങൾ
ചിത്രങ്ങൾ വിശദീകരിക്കാനുള്ള കഴിവ്
ശബ്ദ സംഭാഷണങ്ങൾ
വൈകാരിക ബുദ്ധിയോടെയുള്ള പ്രതികരണങ്ങൾ
പുതിയ അപ്‌ഡേറ്റുകളും മാറ്റങ്ങളും
ഈ പുതിയ അപ്‌ഡേറ്റിലെ ഏറ്റവും വലിയ മാറ്റം വ്യക്തിപരമായ ചോദ്യങ്ങളോടുള്ള സമീപനത്തിലാണ്. മുൻപ് ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉടൻതന്നെ പരിഹാരം നൽകിയിരുന്നതിന് പകരം, ഇനിമുതൽ പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ ചിന്തിക്കാനും അതിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കും.
പ്രത്യേകിച്ചും, പ്രണയബന്ധങ്ങളിലെ പ്രശ്നങ്ങൾ പോലെയുള്ള വിഷയങ്ങളിൽ ഉപയോക്താക്കൾക്ക് കൂടുതൽ സ്വാഭാവികവും സഹായകവുമായ മറുപടി നൽകാനാണ് ChatGPT ലക്ഷ്യമിടുന്നത്. ഇതിനായി മാനസികാരോഗ്യ വിദഗ്ദ്ധരുമായും യുവജനവികസന മേഖലയിലെ വിദഗ്ദ്ധരുമായും ചേർന്ന് ചർച്ചകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
DOWNLOAD NOW https://chatgpt.com/download
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)