പ്രമുഖ കുവൈത്തി സിനിമാ – നാടക നടനും കുവൈത്തിലെ ആധുനിക നാടക പ്രസ്ഥാനത്തിൻറെ സ്ഥാപകരിൽ ഒരാളുമായ മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ-മുനൈ (95) അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി, അനശ്വരമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഗൾഫ്, അറബ് പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച വ്യക്തിയാണ് അദ്ദേഹം. 1930ൽ കുവൈത്തിലാണ് ജനിച്ചത്. ഏകദേശം 60 ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ദേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു. 2018ൽ പുറത്തിറങ്ങിയ “അബ്രത്ത് ശര’അ”യിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. 1963 – 2015 നും ഇടയിൽ പുറത്തിറങ്ങിയ നിരവധി അപൂർവ കുവൈത്തി സിനിമകൾക്ക് പുറമേ, സിറ്റി ഓഫ് സേഫ്റ്റി, പാത്ത്സ് ഓഫ് മാൻഹുഡ്, ടാഷ് ആൻഡ് റാഷ്, ഹാൽ മനായർ, ദി മിഡ്‌വൈഫ്, ഹൗസ് ഓഫ് ഇല്ല്യൂഷൻസ്, ലിറ്റിൽ ഡ്രീംസ്, ഫേറ്റ്സ്, സാഹിർ അൽ-ലൈൽ, സീക്രട്ട്‌സ് ബിഹൈൻഡ് ദി സൺ, സുലൈമാൻ അൽ-തയേബ് എന്നിവയിൽ ശക്തമായ കഥാ പാത്രങ്ങളെയും അൽ- മുനൈ അവതരിപ്പിച്ചു. 1964 ൽ കുവൈത്ത് തിയേറ്റർ ട്രൂപ്പ് സ്ഥാപിക്കുന്നതിൽ അൽ – മുനൈ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t