പ്രവാസികളെ അറിയാതെ പോകരുത് നോർക്കയുടെ ആനുകൂല്യങ്ങൾ; ആശ്വാസമായി നിരവധി പദ്ധതികൾ
ചികിത്സാ സഹായം
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സാ സഹായമായി 50,000 രൂപ ലഭിക്കും. ഇതിനായി ഓൺലൈനായി അപേക്ഷിക്കാം. ഡിസ്ചാർജ് സമ്മറി/ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഒറിജിനൽ ബില്ലുകളുടെ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടിൽ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലും ആശുപത്രിയുടെ സീലും വേണം. ശേഷം എല്ലാ ഒറിജിനൽ ബില്ലുകളും ഡോക്ടറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഹെഡ് ഓഫീസിലേക്ക് അയയ്‌ക്കണം.
വിവാഹ ധനസഹായം
പ്രായപൂർത്തിയായ പെൺമക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹത്തിനായി 10,000 രൂപ ധനസഹായം ലഭിക്കും. തുടർച്ചയായി മൂന്നുവർഷം അംശാദായം അടച്ചവർക്കോ വിവാഹത്തിന് മുൻപ് മൂന്നുവർഷത്തെ അംശാദായം മുൻകൂറായി അടച്ചവർക്കോ ആണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ട് തവണ വരെ ഈ സഹായം ലഭിക്കും, എന്നാൽ പെൻഷൻ വാങ്ങുന്നവർക്ക് അർഹതയില്ല.
വിദ്യാഭ്യാസ ആനുകൂല്യം
രണ്ടുവർഷം തുടർച്ചയായി നിധിയിൽ അംശാദായം അടച്ച അംഗങ്ങളുടെ മക്കൾക്ക് കോഴ്‌സുകൾക്കനുസരിച്ച് പരമാവധി 4,000 രൂപ വരെ വിദ്യാഭ്യാസ ഗ്രാന്റ് ലഭിക്കും.
പ്രസവാനുകൂല്യം
ഒരു വർഷം തുടർച്ചയായി അംശാദായം അടച്ച വനിതാ അംഗങ്ങൾക്ക് പ്രസവത്തിനായി 3,000 രൂപ ലഭിക്കും. ഈ ആനുകൂല്യം രണ്ട് തവണ വരെ ലഭിക്കും. ഗർഭം അലസിയാൽ 2,000 രൂപ ധനസഹായം ലഭിക്കും. ഇത് രണ്ടും കൂടിയോ അല്ലെങ്കിൽ ഏതെങ്കിലും ഒന്നോ രണ്ട് തവണയിൽ കൂടുതൽ ലഭിക്കില്ല. പെൻഷൻ ലഭിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
മരണാനന്തര ധനസഹായം
പദ്ധതിയിൽ അംഗമായിരിക്കെ മരണം സംഭവിക്കുന്ന പ്രവാസികളുടെ ആശ്രിതർക്ക് 50,000 രൂപയും, വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസിയുടെ ആശ്രിതർക്ക് 30,000 രൂപയും, കല്പിത അംഗങ്ങളുടെ ആശ്രിതർക്ക് 20,000 രൂപയും ലഭിക്കും. പെൻഷൻ വാങ്ങുന്നവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല.
ഭവന വായ്പാ സബ്‌സിഡി
പ്രവാസി ക്ഷേമനിധി അംഗങ്ങൾ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന 20 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് അഞ്ച് ശതമാനം സർക്കാർ സബ്‌സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും https://pravasikerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)