കത്തിയുമായി ആക്രമിക്കാനെത്തി, ഒടുവിൽ പൊലീസെത്തി വെടിവെച്ചു, പരിഭ്രാന്തി സൃഷ്ടിച്ചതിന് കുവൈത്ത് പൗരൻ അറസ്റ്റിൽ
കുവൈത്തിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കീഴ്പ്പെടുത്തി. അക്രമം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തു.
റാഖയിൽ വഴിയാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു കുവൈത്ത് പൗരനായ യുവാവ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ആകാശത്തേക്ക് വെടിയുതിർത്ത് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും യുവാവ് കീഴടങ്ങാൻ തയ്യാറായില്ല. ഭീഷണി തുടർന്നതോടെ, സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ കാലിൽ വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതിയെ ഉടൻതന്നെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കനത്ത സുരക്ഷയിലാണ് ഇയാൾ. കൊലപാതകശ്രമം, ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)