പ്രവാസി ബാച്ചിലർമാർക്ക് സന്തോഷ വാർത്ത; നിങ്ങൾക്കായി കുവൈത്തിലിതാ ഭവന സമുച്ചയങ്ങൾ ഉയരുന്നു

കുവൈത്തിലെ ബാച്ചിലർ പ്രവാസികൾക്കായി ആധുനിക സൗകര്യങ്ങളുള്ള 12 ഭവന സമുച്ചയങ്ങൾ വരുന്നു. തിരക്കേറിയ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് തൊഴിലാളികളെ മാറ്റി, കൂടുതൽ ചിട്ടയായ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണിത്.

കുടുംബ പാർപ്പിട മേഖലകളിൽ നിന്ന് മാറ്റി, ഉയർന്ന പാരിസ്ഥിതിക നിലവാരത്തിലാണ് ഈ സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. ഇതിൽ നാലെണ്ണം ജഹ്‌റ ഗവർണറേറ്റിലും രണ്ടെണ്ണം അഹ്‌മദിയിലുമായിരിക്കും. ജഹ്‌റയിലെയും അഹ്‌മദിയിലെയും ഈ സമുച്ചയങ്ങളിൽ ഏകദേശം 2,75,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ സാധിക്കും.

സുബ്ഹാനിൽ 40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു സമുച്ചയത്തിന്റെ നിർമ്മാണം ഏപ്രിലിൽ ആരംഭിച്ചു. ഇതിനുപുറമെ, അംഗാറ, വടക്കുപടിഞ്ഞാറൻ ഷുഐബ എന്നിവിടങ്ങളിലും വലിയ പദ്ധതികൾ നടക്കുന്നുണ്ട്. സുബ്ഹാൻ, അംഗാറ, ഷാദാദിയ, അൽറഖ എന്നിവിടങ്ങളിലെ തൊഴിലാളി നഗരങ്ങളിൽ ഏകദേശം 20,000 താമസക്കാർക്ക് സൗകര്യമുണ്ടാകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version