Posted By Editor Editor Posted On

ഭിക്ഷാടനം; കുവൈറ്റിൽ സ്ത്രീയും സ്‌പോൺസറും പിടിയിൽ, നാടുകടത്തും

കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ സ്ത്രീയും, സ്പോൺസറും പിടിയിൽ. ജോർദ്ദാൻ സ്വദേശിനിയായ സ്ത്രീയെയാണ് ഭിക്ഷാടനം നടത്തിയതിന് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ, സ്ത്രീയുടെ സ്‌പോൺസർ ഭർത്താവാണ്, ജോർദ്ദാൻ പൗരനായ ഇയാളെയും തുടർന്ന് പൊലീസ് പിടികൂടി. രാജ്യത്ത് നടക്കുന്ന ഭിക്ഷാടന പ്രവർത്തനങ്ങൾ തടയുന്നതിനും സാമൂഹിക നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനുമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ഭിക്ഷാടനം സമൂഹത്തിന് ദോഷകരവും നിയമവിരുദ്ധവുമാണെന്നും, ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ കണ്ടാൽ 112 അടിയന്തര നമ്പറിലോ, 25582581, 97288200, 97288211 എന്നീ ഹോട്ട്‌ലൈൻ നമ്പറുകളിലോ ഉടൻ അറിയിക്കാൻ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version