Posted By Editor Editor Posted On

അ​ന​ധി​കൃ​ത സൈ​നി​ക റാ​ങ്കു​ക​ളും ബാ​ഡ്ജു​ക​ളും വി​റ്റ​യാ​ൾ കുവൈത്തിൽ അ​റ​സ്റ്റി​ൽ

കുവൈത്തിൽ വ്യാജ സൈനിക റാങ്കുകളും ബാഡ്ജുകളും വിറ്റ പ്രവാസി അറസ്റ്റിൽ. പോലീസ്‌, സൈന്യം, നാഷണൽ ഗാർഡ്, സിവിൽ ഡിഫൻസ് എന്നിവയുടെ യൂണിഫോമുകളിൽ ഉപയോഗിക്കുന്ന റാങ്കുകളും ബാഡ്ജുകളും അനധികൃതമായി വിറ്റതിനാണ് ഇയാളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ അധികൃതർ കണ്ടുകെട്ടി.

രാജ്യത്തെ സ്ഥാപനങ്ങളുടെ ചിഹ്നങ്ങളും ഔദ്യോഗിക പദവികളും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെയോ 112 എന്ന നമ്പറിലോ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version