കുവൈറ്റിലേക്ക് കുടുംബത്തെ കൊണ്ട് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ലോട്ടറിയായി പുതിയ തീരുമാനം. ഇത് പ്രകാരം കുടുംബ സന്ദർശന വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന റദ്ധാക്കിയതായി താമസ കാര്യ വിഭാഗം മേധാവി കേണൽ അബ്ദുൽ അസീസ് അൽ കന്തറി അറിയിച്ചു. നേരത്തെ കുടുംബ സന്ദർശന വിസ ലഭിക്കുന്നതിന് അപേക്ഷകന് ചുരുങ്ങിയത് 500 ദിനാർ ശമ്പളവും യൂണിവേഴ്സിറ്റി ബിരുദവും ഉണ്ടായിരിക്കണമെന്ന് നിബന്ധന ഉണ്ടായിരുന്നു. ഈ നിബന്ധനകളാണ് ഇപ്പോൾ എടുത്തു കളഞ്ഞതിരിക്കുന്നത്. വിസ ലഭിക്കാൻ കുവൈറ്റ് വിസ പ്ലാറ്റ്ഫോം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ പ്ലാറ്റ്ഫോമിലൂടെ വിനോദ സഞ്ചാര വിസകൾ, കുടുംബ സന്ദർശന വിസകൾ, സർക്കാർ സന്ദർശന വിസകൾ, ബിസിനസ് വിസകൾ എന്നിവ ലഭ്യമാണ്. വിസ ലഭിക്കാനായി ഇനി ഓഫീസിൽ പോകാതെ തന്നെ ഇലക്ട്രോണിക് വിസ നേടാൻ കഴിയും. കൂടാതെ, നിലവിൽ നാലാം ഡിഗ്രി വരെയുള്ള രക്ത ബന്ധുക്കൾക്കും വിവാഹ ബന്ധത്തിലൂടെയുള്ള മൂന്നാം ഡിഗ്രി വരെയുള്ള ബന്ധുക്കൾക്കും കുടുംബ സന്ദർശന വിസ ലഭ്യമാണ്. മൂന്ന് മാസം വരെയുള്ള കാലാവധിയിൽ ആണ് ഇവ അനുവദിക്കുന്നത്. ഒരു വർഷം വരെ ദീർഘിപ്പിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.
ഇടപാടുകൾ വേഗത്തിൽ പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സാധാരണ സാഹചര്യങ്ങളിൽ അഞ്ച് മിനിറ്റിനുള്ളിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t