വിമാനത്തിൽ പുകവലിച്ച പ്രവാസി മലയാളി പിടിയിൽ. ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് കൊല്ലം പള്ളിമൺ സ്വദേശിയായ യുവാവിനെയാണ് ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറിയത്. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിയിൽ പുക ഉയർന്നതോടെ വിമാനത്തിലെ അപായമണി മുഴങ്ങുകയായിരുന്നു. വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Home
Uncategorized
ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ച് വിമാനത്തിൽ പുകവലി; ശുചിമുറിയിൽ പുക, പ്രവാസി മലയാളിയെ കയ്യോടെ പിടികൂടി അധികൃതർ
