തലേന്ന് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അമ്മയോട് ഫോണിൽ സംസാരിച്ചു; പിറ്റേന്ന് മരണം: സച്ചിന്റെ വേർപാടിൽ ഞെട്ടൽ മാറാതെ ബന്ധുക്കൾ
ഒരു ദിവസത്തെ ഇടവേളയിൽ മകൻ വ്യാജമദ്യദുരന്തത്തിന് ഇരയായെന്ന് വിശ്വസിക്കാനാവാതെ കുടുംബം. കുവൈത്തിൽ മരിച്ച ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31), അപകടം നടക്കുന്നതിന് തലേദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അര മണിക്കൂറോളം നീണ്ട സംഭാഷണത്തിൽ, വ്യാജമദ്യദുരന്തത്തെക്കുറിച്ചുള്ള വാർത്തകളും ഇവർ ചർച്ച ചെയ്തിരുന്നു.
സംസാരിച്ച് മണിക്കൂറുകൾക്കകം സച്ചിനും ദുരന്തത്തിന് ഇരയായെന്ന വാർത്ത ഞെട്ടലോടെയാണ് കുടുംബം കേട്ടത്. മൂന്ന് വർഷമായി കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായ സച്ചിൻ ഏതാനും മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്. ഇരിണാവ് സിആർസിക്കു സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ് സച്ചിൻ. ഭാര്യ: ഷബിന, മകൾ: സിയ. നാളെ പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെ എട്ടോടെ വീട്ടിലെത്തിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)