അറ്റകുറ്റപ്പണികളുടെ ഭാഗമായി ഡാസ്മാൻ, ദയ്യ, സെക്കൻഡ് റിങ് റോഡ് മേഖലകളിലെ ഫഹാഹീൽ റോഡിലേക്കുള്ള പ്രവേശന കവാടങ്ങളും എക്സിറ്റുകളും അടച്ചിടും. ശനിയാഴ്ച പുലർച്ചെ മുതൽ 24 ഞായറാഴ്ച വരെയാണ് അടച്ചിടൽ. ഫസ്റ്റ് റിങ് റോഡുമായുള്ള ജങ്ഷൻ മുതൽ തേർഡ് റിങ് റോഡുമായുള്ള ജങ്ഷൻ വരെയുള്ള റോഡ് നമ്പർ 30ലെ ഫഹാഹീലിലേക്കുള്ള പാതയാണ് അടച്ചിടുന്നത്. ഗതാഗതത്തിന് റോഡ് നമ്പർ 40, റോഡ് നമ്പർ 35, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എന്നിവ ബദൽ മാർഗങ്ങളായി ഉപയോഗിക്കണമെന്ന് ട്രാഫിക് അധികൃതർ നിർദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t