കുവൈത്ത് അതിർത്തിയിൽ സിഗരറ്റ് കടത്താൻ ശ്രമിച്ചു; സൗദി പൗരൻ അറസ്റ്റിൽ
കുവൈത്ത്: കുവൈത്ത് അതിർത്തി വഴി സിഗരറ്റ് കടത്താൻ ശ്രമിച്ച സൗദി പൗരൻ അറസ്റ്റിൽ. അൽ-സൽമി അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 35 കാർട്ടൺ സിഗരറ്റുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് സിഗരറ്റുകൾ കണ്ടെത്തിയത്.
നേരത്തെയും നിയമലംഘനത്തിന് പിടിക്കപ്പെട്ട വ്യക്തിയാണ് പിടിയിലായ സൗദി പൗരൻ എന്ന് അധികൃതർ അറിയിച്ചു. ഇയാളെ തുടർനടപടികൾക്കായി കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)