കുവൈത്തിൽ കീടനാശിനിയും രാസവസ്തുക്കളും ഉപയോഗിച്ച് ലഹരി നിർമാണം; പ്രവാസി പിടിയിൽ
ലഹരിവസ്തുക്കൾ നിർമ്മിച്ച വിദേശി കുവൈത്തിൽ പിടിയിൽ. കീടനാശിനികൾ, അസെറ്റോൺ തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇയാൾ ലഹരിവസ്തുക്കൾ നിർമ്മിച്ചിരുന്നത്. കുവൈത്തിലെ കബ്ദിൽ വാടകക്കെട്ടിടത്തിൽ ഇതിനായി ഒരു പ്രത്യേക കേന്ദ്രം തന്നെ ഇയാൾ പ്രവർത്തിപ്പിച്ചിരുന്നു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടിയെടുത്തത്. റെയ്ഡിൽ, വിതരണത്തിനായി തയ്യാറാക്കിയ 25 കിലോ രാസവസ്തുക്കൾ, 10 ലിറ്റർ ലഹരി നിർമ്മാണത്തിനുള്ള അടിസ്ഥാന പദാർത്ഥം, 15,000 ലിറിക്ക ഗുളികകൾ, 250 ഗ്രാം ഷാബു, നിർമ്മാണ ഉപകരണങ്ങൾ, വിഷ കീടനാശിനികൾ എന്നിവ പിടിച്ചെടുത്തു.
ഈ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മരണവും സംഭവിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലഹരിവസ്തുക്കളുടെ നിർമ്മാണം, കടത്ത്, വിതരണം എന്നിവക്കെതിരെ കർശന നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)