Posted By Editor Editor Posted On

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ


ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം (ISEA) ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയത്.

ഓഫീസ് ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് വ്യക്തിപരമായ വിവരങ്ങൾ തൊഴിലുടമകൾക്ക് ലഭ്യമാക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വാട്‌സ്ആപ്പ് വെബ് വഴി ജീവനക്കാരുടെ സ്വകാര്യ ചാറ്റുകൾ, ഫയലുകൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ തൊഴിലുടമകൾക്കും, ഐടി ടീമുകൾക്കും, അഡ്മിനിസ്ട്രേറ്റർമാർക്കും നിരീക്ഷിക്കാൻ കഴിഞ്ഞേക്കാം. ഇത് ജീവനക്കാരുടെ സ്വകാര്യതയ്ക്ക് മാത്രമല്ല, കമ്പനിയുടെ ഡാറ്റാ സുരക്ഷയ്ക്കും വലിയ ഭീഷണിയാകും. മാൽവെയർ, ഫിഷിംഗ് ആക്രമണങ്ങൾ, സ്ക്രീൻ മോണിറ്ററിംഗ് ടൂളുകൾ തുടങ്ങിയവ ഉപയോഗിച്ച് ഈ വിവരങ്ങൾ ചോർത്താനുള്ള സാധ്യതയുണ്ടെന്നും ISEA ചൂണ്ടിക്കാട്ടുന്നു.

ജോലിസ്ഥലങ്ങളിൽ സൈബർ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പല സ്ഥാപനങ്ങളും വാട്‌സ്ആപ്പ് വെബിനെ ഒരു സുരക്ഷാ അപകടസാധ്യതയായി കണക്കാക്കിത്തുടങ്ങി. ഓഫീസ് വൈ-ഫൈ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് പോലും ജീവനക്കാരുടെ സ്വകാര്യ ഫോണുകളിലേക്ക് ഒരു പരിധിവരെ ആക്‌സസ് നൽകുമെന്നും ഇത് വിവരങ്ങൾ ചോർത്താൻ ഇടയാക്കുമെന്നും സർക്കാർ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് നിർബന്ധമായി ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില സുരക്ഷാ മുൻകരുതലുകൾ ISEA നിർദ്ദേശിക്കുന്നു:

ഓഫീസ് വിട്ടുപോകുന്നതിന് മുമ്പ് വാട്‌സ്ആപ്പ് വെബ് ലോഗ് ഔട്ട് ചെയ്യുക.

അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ ഫയലുകളോ തുറക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക.

ജോലിക്കായി വ്യക്തിപരമായ ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ പോളിസികൾ മനസ്സിലാക്കുക.

സിസ്റ്റത്തിൽ ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version