വാഹനങ്ങളുടെ ഗ്ലാസുകൾ ടിൻ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ പുതിയ നിർദേശം
കുവൈത്തിൽ വാഹനങ്ങളുടെ ഗ്ലാസുകൾ 50% വരെ ടിൻ്റ് ചെയ്യാൻ ഔദ്യോഗികമായി അനുമതി നൽകി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 2025-ലെ നമ്പർ 1398 ഉത്തരവിലാണ് ഈ പുതിയ തീരുമാനം. ഗതാഗത നിയമത്തിന്റെ എക്സിക്യൂട്ടീവ് ബൈലോയിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഈ ഉത്തരവ്.
വാഹനം നിർമ്മിച്ച സമയത്തെ ഗ്ലാസിൻ്റെ നിറം നിലനിർത്താമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ, 50 ശതമാനത്തിൽ കൂടാത്ത ടിൻ്റിംഗ് ഫിലിമുകളും ഉപയോഗിക്കാം. ഡ്രൈവർക്ക് അഭിമുഖമായുള്ള മുൻവശത്തെ വിൻഡ്ഷീൽഡ് ഒഴികെ വാഹനത്തിന്റെ എല്ലാ ജനലുകളും ടിൻ്റ് ചെയ്യാം. മുൻവശത്തെ വിൻഡ്ഷീൽഡ് സുതാര്യവും സുരക്ഷിതവുമായിരിക്കണം. ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ അനുസരിച്ചാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)