കുട്ടനിറയെ ചെമ്മീൻ; കുവൈത്ത് മത്സ്യബന്ധന വിപണിയെ ഉണർത്തി ചെമ്മീൻ സീസൺ
കുവൈത്ത്: മാസങ്ങൾക്ക് ശേഷം ചെമ്മീൻ മത്സ്യബന്ധന സീസൺ സജീവമായതോടെ രാജ്യത്തെ മത്സ്യ മാർക്കറ്റുകൾ ഉണർന്നു. ഓഗസ്റ്റ് 1-നാണ് കുവൈത്തിൽ ചെമ്മീൻ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം അവസാനിച്ചത്. ഇതോടെ പ്രാദേശിക ചെമ്മീനുകളുടെ വിൽപന സജീവമായി.
ചെമ്മീനുകളുടെ പ്രജനന കാലം പരിഗണിച്ച് ജൂലൈ 31 വരെയാണ് കുവൈത്ത് ചെമ്മീൻ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്. നിരോധന കാലയളവ് അവസാനിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 214 ടൺ ചെമ്മീനും 50 ടൺ പ്രാദേശിക മത്സ്യങ്ങളും 221 ടൺ മറ്റ് മത്സ്യങ്ങളും രാജ്യത്തെ മാർക്കറ്റുകളിൽ എത്തിച്ചതായി കാർഷിക-മത്സ്യവിഭവ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സലിം അൽ ഹായ് അറിയിച്ചു.
ഒരു കൊട്ട ചെമ്മീനിന് 45 മുതൽ 65 കുവൈത്ത് ദിനാർ വരെയാണ് നിലവിൽ വില. ഒരു കൊട്ടയിൽ ഏകദേശം 23 കിലോഗ്രാം ചെമ്മീൻ ഉണ്ടാവും. ചെമ്മീനിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും കടൽസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)