കുവൈറ്റ് ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ നാട്ടിൽ നിര്യാതയായി
കുവൈറ്റ് (IES) ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ ശ്രീമതി അൻസെൽമ ടെസ്സി ജൂഡസൺ നാട്ടിൽ നിര്യാതയായി. 57 വയസ്സായിരുന്നു. 2006 ൽ ഐഇഎസ് ഭവൻസ് കുവൈറ്റ് സ്ഥാപിതമായതു മുതൽ ശ്രീമതി ടെസ്സി ഇതുമായി ബന്ധപ്പെട്ടിരുന്നു, ഈ വർഷം ഏപ്രിൽ വരെ സേവനവും തുടർന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ് കേരളത്തിൽ ചികിത്സയിലായിരുന്നു. കൊച്ചി സ്വദേശിയാണ്. ഭർത്താവും, ഒരു മകനുമുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)