മൊബൈൽ റഡാർ സംവിധാനം വഴി പരിശോധന; 154 നിയമലംഘനങ്ങൾ, നിരവധി ഡ്രൈവർമാർ പിടിയിൽ
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ മൊബൈൽ റഡാർ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 156 ലംഘനങ്ങൾ കണ്ടെത്തി. അമിത വേഗതയിൽ വാഹനമോടിച്ച നിരവധി ഡ്രൈവർമാർ പിടിയിലായി.
ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അഹമ്മദ് അൽ അതീഖിയുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന.
യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)