മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിഴയുറപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് പരിസ്ഥിതി മന്ത്രാലയം
കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. മാലിന്യം നിക്ഷേപിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടിയാൽ 500 കുവൈത്ത് ദിനാർ വരെ പിഴ ചുമത്തും.
പൊതുസ്ഥലങ്ങളിൽ പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണം വലിച്ചെറിഞ്ഞ് നൽകുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (Environment Public Authority) വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ പരിസ്ഥിതിക്ക് ദോഷകരമാണെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാവരും നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും പൊതു ശുചിത്വം പാലിക്കണമെന്നും പരിസ്ഥിതി സംരക്ഷിക്കുന്നതിന് സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)