ക്യാമറയിൽ കണ്ടത് ഒരു ബോട്ട്, സംശയം തോന്നി പരിശോധന, എട്ട് ബാഗുകളിൽ 319 പായ്ക്കറ്റുകളിലായി കണ്ടെത്തിയത് കോടികളുടെ മയക്കുമരുന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ കോടികളുടെ മയക്കുമരുന്ന് വേട്ട. ഒരു ബോട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 1.3 മില്യൺ ദിനാർ (ഏകദേശം 37 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ ഒരു ജീവനക്കാരനും, ഒരു പലസ്തീൻ പൗരനും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി.
സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബോട്ട് ഡ്രോൺ ക്യാമറയിൽ പതിഞ്ഞതാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. കടൽത്തീരത്ത് നിന്ന് ബാഗുകൾ എടുക്കുകയായിരുന്ന ബോട്ടിനെ കോസ്റ്റ് ഗാർഡ് ഓപ്പറേഷൻസ് റൂം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ എട്ട് ബാഗുകളിലായി 319 പാക്കറ്റ് മയക്കുമരുന്ന് കണ്ടെത്തി.
അന്വേഷണ ഉദ്യോഗസ്ഥരെയും വിദേശ പൗരനെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നിയമത്തിന് മുകളിൽ ആരുമില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാദേശിക ജലാശയങ്ങളിലെ നിരീക്ഷണം ശക്തമാക്കുമെന്നും മയക്കുമരുന്ന് കടത്ത് തടയാൻ സാങ്കേതിക, ഫീൽഡ് യൂണിറ്റുകളുടെ ശേഷി വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)