വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾ ഗുണനിലവാരമുള്ളതായിരിക്കണം; സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്
കുവൈത്തിൽ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾ ഗുണമേന്മയുള്ളതായിരിക്കണമെന്ന് നിർദേശിച്ച് യൂണിയൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് സർക്കുലർ പുറത്തിറക്കി. ഉപഭോക്താക്കളുടെ സുരക്ഷയും മികച്ച സേവനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
പ്രധാന നിർദേശങ്ങൾ:
വൃത്തിഹീനമായതോ, പഴയതോ ആയ സിലിണ്ടറുകൾ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയിൽ നിന്ന് സ്വീകരിക്കരുത്.
വൃത്തിയും നിലവാരവുമുള്ള സിലിണ്ടറുകൾ മാത്രമേ ഉപഭോക്താക്കൾക്ക് നൽകാവൂ.
ഇത് ഉറപ്പാക്കേണ്ട ചുമതല ബ്രാഞ്ച് മാനേജർമാർക്കാണ്.
സിലിണ്ടറുകളുടെ വൃത്തിയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. കൂടാതെ, സഹകരണ സ്ഥാപനങ്ങളിൽ വിൽക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും വില പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)