രാത്രിയിലെ ഈ ശീലങ്ങള്‍ നിങ്ങൾക്കുണ്ടോ?; എങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കും
ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ പലപ്പോഴും സംഭവിക്കുന്നതിന് പിന്നില്‍ ഉറക്കമില്ലായ്മ ഒരു കാരണം തന്നെയാണ്. പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ക്ക് ഉറക്കമില്ലായ്മ ഉണ്ടാവുന്നു. അതിന് പിന്നില്‍ ഓഫീസ് ജോലികള്‍, ടിവി കാണുന്നത്, സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതെല്ലാം നിങ്ങളുടെ ഉറക്കത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. തുടര്‍ച്ചയായ ഉറക്കമില്ലായ്മ പലപ്പോഴും നിങ്ങളുടെ ശരീരത്തെ നിശബ്ദമായി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും അത് പതിവായി ചെയ്യുന്നവരില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നു. ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തേയും ഇത് ബാധിക്കുന്നു. ഓര്‍മ്മക്കുറവ്, മാനസിക സമ്മര്‍ദ്ദം, പ്രതിരോധ ശേഷി കുറയ്ക്കുക തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് ആണ് ഇത് നിങ്ങളെ എത്തിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം എന്നത് വളരെയധികം അനിവാര്യമാണ്. എന്നാല്‍ സ്ഥിരമായി 7-9 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. അത് നല്ല ഉറക്കമായിരിക്കണം എന്നതും ശ്രദ്ധിക്കണം. എന്തൊക്കെയാണ് രാത്രി ഉറങ്ങാതിരിക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിനോട് ചെയ്യുന്ന ദ്രോഹം എന്ന് നോക്കാം.
ശരീരത്തിന്റെ ക്ലോക്ക്
നമ്മുടെ ശരീരം പ്രവര്‍ത്തിക്കുന്നത് എപ്പോഴും സ്വാഭാവികമായ ക്ലോക്കായ സര്‍ക്കാഡിയന്‍ റിഥത്തിന് അനുസരിച്ചാണ്. ഇതാണ് നിങ്ങളുടെ ഹോര്‍മോണ്‍ ഉത്പാദനം, ദഹനാരോഗ്യം. മാനസിക ആരോഗ്യം എന്നിവയെ എല്ലാം സ്വാധീനിക്കുന്നത്. രാത്രി വൈകി ഉറങ്ങുന്നത് പലപ്പോഴും നിങ്ങളുടെ ഈ കൃത്യതയെ തടസ്സപ്പെടുത്തുകയും അത് വഴി ശാരീരികവും മാനസികവുമായ ആരോഗ്യത്തിനെ ബാധിക്കുകയും ചെയ്യുന്നു.
മെറ്റബോളിസം തകരാറിലാക്കുന്നു
രാത്രി വൈകി ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിന്റെ മോറ്റബോളിസത്തെ പ്രശ്‌നത്തിലാക്കുന്നു. ഇത് വിശപ്പിനെ വര്‍ദ്ധിപ്പിക്കുകയും അത് വഴി ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഉണ്ടാക്കുന്നു. വിശപ്പിനെ ഉത്തേജിപ്പിക്കുമ്പോള്‍ ഘ്രെലില്‍ ഹോര്‍മോണ്‍ വര്‍ദ്ധിക്കുകയും അതിന്റെ ഫലമായി ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കൂടുകയും ചെയ്യുന്നു. പ്രത്യേകിച്ച് രാത്രിയിലാണ് ഇത് വര്‍ദ്ധിക്കുന്നത്. ഇത് വഴി ശരീരഭാരം വര്‍ദ്ധിക്കുകയും അത് കൊഴുപ്പ് കുറയ്ക്കുന്നതിന് പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.
മാനസികാരോഗ്യത്തിന് പ്രശ്‌നമുണ്ടാവുന്നു
മാനസികാരോഗ്യത്തിന് പ്രശ്‌നമുണ്ടാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉറക്കമില്ലായ്മ കാരണമാകുന്നു. ഇത് വൈകാരിക അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും മാനസികാവസ്ഥ, സമ്മര്‍ദ്ദം, ഡിപ്രഷന്‍ എന്നിവക്ക് ഇത് കാരണമാകുന്നു. കൂടാതെ എളുപ്പത്തില്‍ ദേഷ്യം സംഭവിക്കുന്നു, ദുഃഖം അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവ വര്‍ദ്ധിക്കുകയും ചെയ്യും. ഇതെല്ലാം തന്നെ കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
കോര്‍ട്ടിസോള്‍ വര്‍ദ്ധിക്കുന്നു
പലപ്പോഴും നിങ്ങളില്‍ സ്ഥിരമായ ഉറക്കക്കുറവ് ഉണ്ടാവുന്നത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല രക്തസമ്മര്‍ദ്ദം പോലുള്ളവ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെത്തുന്നു. പലപ്പോഴും പ്രതിരോധ ശേഷി കുറയുന്നത് അണുബാധകള്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ഉറങ്ങുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല പ്രതികരണ ശേഷം കുറയ്ക്കുന്നതിനും ഇത് കാരണമാകുന്നു. ന്തുലിതാവസ്ഥയ്ക്കും അത്യാവശ്യമായ ഒരു നിക്ഷേപമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)