Posted By Editor Editor Posted On

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കുമെന്ന് കെ.എ. പോൾ, സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് ഡോ. കെ.എ. പോൾ. ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയിൽ ഹർജി നൽകി. നിമിഷപ്രിയ നേരിട്ട് ആവശ്യപ്പെട്ടതിനാലാണ് താൻ കോടതിയെ സമീപിച്ചതെന്നും കെ.എ. പോൾ ഹർജിയിൽ വ്യക്തമാക്കി.

ഹർജിയിൽ സുപ്രീം കോടതി അറ്റോർണി ജനറലിന് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

നേരത്തെയും നിമിഷപ്രിയയുടെ വിഷയത്തിൽ കെ.എ. പോൾ നടത്തിയ ഇടപെടലുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നിമിഷപ്രിയ ഉടൻ മോചിതയാകുമെന്നും മോചനദ്രവ്യത്തിനായി 8.3 കോടി രൂപ ആവശ്യമുണ്ടെന്നും പറഞ്ഞ് വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്ന് കേന്ദ്ര സർക്കാർ പിന്നീട് സ്ഥിരീകരിച്ചു.

കുറച്ച് ആഴ്ചകൾക്ക് മുൻപ് നിമിഷപ്രിയയുടെ ഭർത്താവ് ടോമിയും മകളും ഒമാനിൽ വെച്ച് കെ.എ. പോളിനെ കണ്ടിരുന്നു. അതിനുശേഷമാണ് കെ.എ. പോൾ ഈ വിഷയത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തിയത്. അതേസമയം, നിമിഷപ്രിയയുടെ മോചനദ്രവ്യം 5.5 മില്യൺ ഡോളറായി നിശ്ചയിച്ചതായി സൗദിയിലെ ഒരു മലയാളി വ്യവസായിയും അവകാശപ്പെട്ടിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version