Posted By Editor Editor Posted On

പണി കിട്ടും; കുവൈറ്റിൽ ശുചിത്വം നിരീക്ഷിക്കുന്നതിന് ഇനി ഡ്രോണുകൾ

കുവൈറ്റിൽ ഇനി ശുചിത്വം നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ. മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫോർ ആണ് ഈക്കാര്യം വ്യക്തമാക്കിയത്. ശുചീകരണ കമ്പനികൾക്കായി ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ ആണ് വിവിധ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ആവശ്യപ്പെടുന്നത്. വാഹനങ്ങളിൽ ഘടിപ്പിച്ച 360 ഡിഗ്രി കോണിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്യാമറകൾ , മരു പ്രദേശങ്ങൾ, കാർഷിക മേഖലകൾ, ഷാലെ പ്രദേശങ്ങൾ എന്നിവയുടെ ശുചീകരണം നിരീക്ഷിക്കാൻ ഡ്രോണുകൾ എന്നിവയാണ് ഇതിൽ പ്രധാനം. വൈകുന്നേരം 6 മുതൽ പുലർച്ചെ 12 വരെയാണ് മാലിന്യ നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റി സമയം നിശ്ചയിച്ചിരിക്കുന്നത് ,” ക്ലീനിംഗ് വാഹനങ്ങളിൽ മാലിന്യ നീക്കം ചെയ്യുന്ന സമയം വ്യക്തമായി സൂചിപ്പിക്കുകയും വീട്ടുടമസ്ഥരെ ബോധവൽക്കരിക്കണമെന്നും ഫലപ്രദമായ ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും പുതിയ കരാറിൽ വ്യവസ്ഥ ചെയ്യുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version