Posted By Editor Editor Posted On

മദ്യവും മയക്കുമരുന്നും ലഭിക്കുന്നില്ല; ക്ലുവൈറ്റിൽ ട്യൂബ്‌ലൈറ്റ് തേടി ലഹരിക്കടിമകൾ

മദ്യവും മയക്കുമരുന്നും കുവൈറ്റിൽ ലഭിക്കാതായതോടെ ലഹരിക്കടിമകളായ ആളുകൾ ഇപ്പൊ ആശ്രയിക്കുന്നത് ട്യൂബ്‌ലൈറ്റ്. ഇതിന്റെ ദുരുപയോഗം വർദ്ധിച്ചുവരികയാണ്. ഫ്ലൂറസെന്റ് ട്യൂബ്‌ലൈറ്റുകൾ പൊട്ടിച്ച് അതിലെ കെമിക്കൽ ഉപയോഗിക്കുവെന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട്. ഫോസ്ഫർ എന്നറിയപ്പെടുന്ന പൊടി ഒരു മയക്കുമരുന്നല്ല. അൾട്രാവയലറ്റ് രശ്മികളെ ദൃശ്യപ്രകാശമാക്കി മാറ്റുക എന്നതാണ് ഇതിന്റെ യഥാർത്ഥ ലക്ഷ്യം. എന്നാൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം ചെയ്യുന്നവർക്കിടയിൽ മിഥ്യകളും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ചിലർ ഇത് ഉപയോഗിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഈ രീതി ആരോഗ്യത്തിന് ഹാനികരമാണെന്നും, തലച്ചോറിനും വൃക്കകൾക്കും നാഡീവ്യവസ്ഥയ്ക്കും കേടുപാടുകൾ വരുത്തുന്ന വിഷാംശമുള്ള ഒരു ഘന ലോഹമായ മെർക്കുറി ട്യൂബ്‌ലൈറ്റുകളിൽ അടങ്ങിയിട്ടുണ്ട്. പൊടി ശ്വസിക്കുകയോ വിഴുങ്ങുകയോ ചെയ്യുന്നത് വിഷബാധ, അപസ്മാരം, മരണം എന്നിവയ്ക്ക് കാരണമാകും. മദ്യദുരന്തത്തെ തുടർന്ന് കുവൈത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ ശക്തമായ നിലപാടാണ് മാത്രാലയം എടുത്തിട്ടുള്ളത്, ശക്തമായ പരിശോധനയാണ് ദിവസവും നടക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version